സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറയുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,450 രൂപയിലും പവന് 43,600 രൂപയിലുമാണ് വ്യാപാരം ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 5,475 രൂപയിലും പവന് 43,800 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മൂന്നു ദിവസം കൊണ്ട് പവന് കുറഞ്ഞത് 400 രൂപയാണ്.
എക്കാലത്തെയും ഏറ്റവും ഉയർന്ന വില ഗ്രാമിന് 5,530 രൂപയും പവന് 44,240 രൂപയുമാണ്.മാർച്ച് 18,19 തീയതികളിലായിരുന്നു സ്വർണം ഈ റെക്കോർഡ് സ്വന്തമാക്കിയത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി.
