പെരുവയൽ മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ചു പോയ മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും പെരുവയൽ പഞ്ചായത്ത്‌ പ്രസിഡന്റും ആയിരുന്ന സി. മാധവദാസിന്റെ രണ്ടാം ചരമവാർഷിക ദിനാചാരണ ചടങ്ങ് മുൻ കെ. പി. സി. സി എക്സിക്യൂട്ടീവ് മെമ്പർ പി. മൊയ്‌തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ്‌ എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എ. ഷിയാലി, സി എം.സധാശിവൻ, ഇ. രാമചന്ദ്രൻ, രവികുമാർ പനോളി, സുബിത തോട്ടാഞ്ചേരി, എ. എം മുഹമ്മദ്‌ കുഞ്ഞി, ബിനു എടവെർഡ്, സദാനന്ദൻ പറമ്പത്ത്, ബാവ കായലം, മാധവദാസിന്റെ ഭാര്യ ജെനി മക്കളായ ജിത്തു, ധന്യ എന്നിവർ പുഷ്പാർച്ചന നടത്തുകയും ചടങ്ങിൽ സംസാരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *