യുവതികളെ ഒപ്പമിരുത്തി അപകടകരമായി ബൈക്കോടിച്ച യുവാവ് അറസ്റ്റിൽ. 24 വയസ്സുകാരനാണ് മുംബൈയിൽ പിടിയിലായത്. കഴിഞ്ഞദിവസം ബൈക്ക് സ്റ്റണ്ട് നടത്തുന്നതിന്റെ വിഡിയോ ഇവർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ യുവാവിനും യുവതികള്‍ക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

13 സെക്കൻഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് വൈറലായത്.മുന്നിലും പിന്നിലും യുവതികളെ ഇരുത്തിയായിരുന്നു യുവാവിന്‍റെ ബൈക്ക് അഭ്യാസം.ബൈക്കിന്‍റെ മുന്‍ഭാഗം ഉയര്‍ത്തി അപകടകരമായ രീതിയിലാണു സഞ്ചരിച്ചിരുന്നത്. മൂന്ന് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. യുവാവിനെതിരെ രണ്ടു സ്റ്റേഷനുകളിൽ നേരത്തേയും കേസുകളുണ്ടെന്നു പൊലീസ് വ്യക്തമാക്കി.

. നഗരത്തിലെ ബാന്ദ്ര കുർള കോംപ്ലക്സ് പ്രദേശത്തായിരുന്നു സംഭവം. വിഡിയോ ശ്രദ്ധയിൽപ്പെട്ടപ്പോൾ കേസെടുത്ത.ഇവരെ പിടികൂടാനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഇന്ത്യൻ പീനൽ കോഡിലെയും മോട്ടർ വാഹന നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണു യുവാവിനെ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണ്’’– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *