
പന്തീർപാടം ടൗണിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ആറ് സ്ഥലങ്ങളിൽ
ആണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകികൊണ്ടിരിക്കുന്നത്.ഭാരം കയറ്റിയ വാഹനങ്ങൾ പോകുന്ന ഈ നാഷണൽ ഹൈവെ റോഡിൽ വരും ദിവസങ്ങളിൽ ചെറിയ ഗർത്തങ്ങൾ വലുതായി മാറിയാൽ കൂടുതൽ അപകടങ്ങൾക്ക് കാരണമാകും .കൂടാതെ വയനാട് ഭാഗത്ത് നിന്നടക്കം വരുന്ന ആംബുലൻസ് ചീറിപാഞ്ഞ് പോകുന്ന ഹൈവയിൽ ഉണ്ടായ ഈ അവസ്ഥക്ക് അടിയന്തിരമായി അധികൃതർ ഇടപെട്ട് പരിഹാരം കാണണം എന്ന് പഞ്ചായത്ത് മുസ്ലിംലീഗ് ഓർഗനൈസിങ് സെക്രട്ടറി ഒ സലീം ആവശ്യപ്പെട്ടു
