തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലയിൽ മധ്യ ലഹരിയിൽ ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍ കയറി ഹൈടെന്‍ഷന്‍ വയറില്‍ കടിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ചിന്നമങ്കോട് സ്വദേശിയായ ധര്‍മ്മദുരൈ എന്ന 33കാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

സമീപ വാസികൾ പറയുന്നതനുസരിച്ച് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ പിണങ്ങി പോയതിൽ ധര്‍മ്മദുരൈ അസ്വസ്ഥനായിരുന്നു. . ഭാര്യ തിരികെ വരാത്തതിനെ തുടര്‍ന്ന് ധര്‍മ്മദുരൈ ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ നിരവധി തവണ ആറമ്പാക്കം പോലീസ് സ്റ്റേഷനിൽ പോയിരുന്നു . ബുധനാഴ്ചയും സ്റ്റേഷനിലെത്തിയ ധര്‍മ്മദുരൈയോട് കാത്തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതിനിടെ മദ്യലഹരിയിലായിരുന്ന ധര്‍മ്മദുരൈ സ്റ്റേഷനില്‍ നിന്നിറങ്ങി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ കയറുകയായിരുന്നു.

താഴെയിറങ്ങാന്‍ പൊലീസുകാരും നാട്ടുകാരും അഭ്യര്‍ത്ഥിച്ചെങ്കിലും ധര്‍മ്മദുരൈ തയ്യാറായില്ല. അല്‍പസമയത്തിന് ശേഷം ഹൈടെന്‍ഷന്‍ വയര്‍ കടിക്കുകയും ഗുരുതര പൊള്ളലേറ്റ് താഴേക്ക് വീഴുകയും ചെയ്തു. തുടര്‍ന്ന് പോലീസുകാർ ഇയാളെ ആദ്യം എളവൂര്‍ ആശുപത്രിയിലും പിന്നാലെ കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *