ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ ട്വിറ്റര്‍ ഹാൻഡിലിൻ്റെ വേരിഫൈഡ് നീല ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. വെങ്കയ്യ നായിഡുവിൻ്റെ വ്യക്തിപര അക്കൗണ്ടിൻ്റെ വേരിഫിക്കേറ്റനാണ് ട്വിറ്റര്‍ റദ്ദാക്കിയത്. എന്നാൽ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് കൈകാര്യ ചെയ്യുന്ന ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിന് ഇപ്പോഴും നീലടിക്ക് ഉണ്ട്

Twitter removes blue tick from Vice President Venkaiah Naidu's personal  handle - India News

ഉപരാഷ്ട്രപതിയുടെ വ്യക്തിപര അക്കൗണ്ടിൽ നിന്ന് നീല ടിക്ക് നീക്കം ചെയ്തെന്ന വിവരം അദ്ദേഹത്തിൻ്റെ ഓഫീസ് വാര്‍ത്താ ഏജൻസിയായ എഎൻഐയെ അറിയിക്കുകയാൈയിരുന്നു. നിലവിൽ 13 ലക്ഷത്തോളം ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്. എന്നാൽ ഔദ്യോഗിക ഹാൻഡിലിനു പത്തു ലക്ഷത്തിൽ താഴെ മാത്രമാണ് ഫോളോവേഴ്സുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് വെങ്കയ്യ നായിഡു തന്‍റെ സ്വകാര്യ അക്കൗണ്ടിൽ അവസാനത്തെ ട്വീറ്റ് ചെയ്തത്.പുതിയ ഐടി നിയമങ്ങളുടെ പേരിൽ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിൽ തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയതമാണ്. ഈ വര്‍ഷം ഫെബ്രുവരി 25നാണ് പുതിയ നിയമങ്ങള്‍ പുറത്തു വന്നത്.

Leave a Reply

Your email address will not be published. Required fields are marked *