തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനത്തില്‍ പങ്കെടുക്കാനായി നോർക്ക റൂട്ട്സ് വൈസ് ചെയർമാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിലേക്ക്. ജൂൺ 5 മുതൽ 13 വരെയാണ് യാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.

യാത്രയ്ക്ക് ആവിശ്യമായ മുഴുവൻ ചെലവും നോർക്കയാണ് വഹിക്കുന്നത്. ജൂൺ 9 മുതൽ 11 വരെയാണ് സംഗമം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും ശ്രീരാമകൃഷ്ണനോടൊപ്പം അമേരിക്കയിലേക്കു പോകുന്നുണ്ട്. നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *