തൃശൂർ: തളിക്കുളത്ത് കെഎസ്ആർടസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഷാജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏഴ് മണിയോടെ തളിക്കുളം കൊപ്രക്കളത്ത് ആണ് അപകടമുണ്ടായത്. കാർ യാത്രക്കാരാണ് മരിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണോയെന്ന് സംശയം. ഗുരുവായൂർ ഭാഗത്തേക്ക് പോയിരുന്ന കാർ എതിരെ വന്ന കെ എസ് ആർ ടി സി ബസിൽ ഇടിക്കുകയായിരുന്നു. ദിശ തെറ്റി കയറി ബസിൽ ഇടിക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായ പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ രക്ഷാ പ്രവർത്തനത്തിനിടയിൽ മാല മോഷ്ടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *