കൊല്ലം: സ്ത്രീയുടെയും പുരുഷനെയും മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം അഞ്ചൽ പുനലൂർ റോഡിൽ വെട്ടിപ്പുഴ പാലത്തിന് സമീപത്തായി ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

വർഷങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി ഒരു കുടുംബം താമസിച്ചു വന്നിരുന്നു. കണ്ടെത്തിയത് ഇവരുടെതാണോ മൃതദേഹം എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കാഴ്ചയിൽ മൂന്ന് ദിവസത്തിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹങ്ങൾ പുഴുവരിച്ച നിലയിലാണ്.

ഇന്ന് ഉച്ചയോടെ ഇവിടെ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് സമീപത്തുള്ളവരാണ് പുനലൂർ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കാണുകയായിരുന്നു. ഇൻവെസ്റ്റ് നടപടികൾ പൂർത്തിയാക്കി ഫയർഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുക്കുന്ന മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Leave a Reply

Your email address will not be published. Required fields are marked *