പാലക്കാട്: വന്ദേഭാരത് ഉപയോഗിച്ച് ബിജെപി കാണിച്ച് കൂട്ടിയത് വളരെ മോശം രാഷ്ട്രീയ മുതലെടുപ്പാണെന്നും എം.പി. വി കെ ശ്രീകണ്ഠൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിക്കുന്ന വിധത്തിലുള്ള കാട്ടിക്കൂട്ടലുകളാണ് നടത്തിയത്. പാലക്കാട് ജില്ലയിൽ ഒരു സ്റ്റോപ്പ് പോലും ഇല്ലാഞ്ഞിട്ടും ജില്ലയിൽ വച്ച് ട്രെയിനിന് വരവേൽപ്പ് നൽകി. ഇതെല്ലാം രാഷ്ട്രീയ കോമാളിത്തരമാണ്.
ഉദ്ഘടനം ചെയ്യുന്നതിന് മുൻപ് തന്നെ വന്ദേഭാരതിന്റെ സ്റ്റേഷനുകൾ പ്രഖ്യാപിക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി മുൻ തീരുമാനപ്രകാരം ട്രെയിൻ സർവീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ദിവസം ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് നരേന്ദ്രമോദി പച്ചക്കൊടിയാണ് കാണിക്കുന്നതെങ്കിൽ പാലക്കാട് വച്ച് ട്രെയിനിന് ചുവന്ന കൊടി കാണിക്കാൻ അറിയാമെന്നും എംപി കൂട്ടിച്ചേർത്തു.