ബൈക്കിൽ സഞ്ചരിരിക്കുന്നതിനിടെ മുള്ളൻ പന്നി ഇടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. ചെറുപുഴ കാറ്റാം കവല സ്വദേശി സജി കളപ്പുര, മകൻ ജോൺസ്, എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ ചിറ്റാരിക്കൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്.
മകനെ ട്യൂഷൻ സെൻ്ററിലേക്ക് കൂട്ടി പോകുന്നതിനിടെയാണ് അപകടം. സാരമായി പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *