പൂനെ ചിഞ്ച്‌വാദിൽ പിഞ്ചു കുഞ്ഞിനെ തിളച്ച വെള്ളത്തിൽ മുക്കിക്കൊന്നു . സംഭവത്തിൽ പ്രതിയായ വിക്രം കോലേക്കര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയുടെ മാതാവുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ കുട്ടിയുടെ ഭാവിയെ ഓര്‍ത്ത വിക്രമിന്റെ ആവശ്യം കുത്തിയുടെ മാതാവ് നിരസിച്ചു ഇതിൽ പ്രകോപിതനായ പ്രതി ഏപ്രിൽ ആറാം തിയതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു ബക്കറ്റ് നിറയെ തിളച്ച വെള്ളമെടുത്തതിന് ശേഷം വിക്രം കുഞ്ഞിനെ മുക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതി കുട്ടാ കൃത്യം ചെയ്യുന്നതിന് അയൽവാസിയായ ഒരു സ്ത്രീ സാക്ഷിയായിരുന്നു. കുട്ടി മരിച്ചു ദിവസങ്ങള്‍ക്കു ശേഷം അയൽവാസിയായ യുവതി കുട്ടിയുടെ അമ്മയോട് വിവരങ്ങള്‍ പറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. ഇതോടെ ‘അമ്മ പ്രതിക്കെതിരെ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് നടക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *