നാട്ടിക: ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. മലപ്പുറം, തിരൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ ദേശീയപാത 66 നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങിയിരുന്ന ആറംഗ സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്.

നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം, തിരൂർ സ്വദേശികളായ അനസ് (24), മുഹമ്മദ് ബിലാൽ (23) ഷിഹാസ് (24) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നെന്ന് പറയുന്നു. മരിച്ച ഒരാളുടെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വലപ്പാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *