പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പരാതിയിൽ പശ്ചിമ ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ എന്‍.ഐ.എ. അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. പോലീസ് അന്വേഷിച്ച കേസിലെ സി സി ടി വി ദൃശ്യങ്ങളടക്കം എല്ലാരേഖകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്ര ഏജന്‍സിക്ക്‌ കൈമാറണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹൗറയിലെ ശിവ്പുരില്‍ രാമാനവമി ദിവസത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ വലിയ നാശ നഷ്ടമാണ് ഉണ്ടായത്. സംഘര്‍ഷങ്ങളില്‍ പരസ്പരം ആരോപണങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

കേസില്‍നിന്ന് രക്ഷപ്പെടാനാണ് ബി.ജെ.പി. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി ആരോപിച്ചിരുന്നു. അന്വേഷണം സംസ്ഥാനത്ത് നടന്നാല്‍ തങ്ങള്‍ പിടിക്കപ്പെടുമെന്ന് ബി.ജെ.പിക്ക് അറിയാം എന്നായിരുന്നു അഭിഷേകിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *