ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പനെ വണ്ടിയിൽ കയറ്റാനുള്ള ശ്രമം തുടരുന്നു. കണ്ണുകൾ കറുത്ത തുണി കൊണ്ട് മറിച്ചാണ് അരിക്കൊമ്പനെ മാറ്റാൻ ഉദ്യോഗസ്ഥർ കരുതിയതെങ്കിലും കുങ്കി ആനകൾ അടുത്ത് എത്തിയപ്പോൾ ആന അനങ്ങുകയും തുണി നിലത്തേക്ക് പതിക്കുകയും ചെയ്യ്തു. എന്നാൽ വീണ്ടും കണ്ണുകൾ മൂടാനുള്ള ശ്രമങ്ങളും നിലവിൽ നടക്കുന്നുണ്ട്.

അതേസമയം അരികൊമ്പനെ കൊണ്ടു പോകാൻ ജെസിബികൾ ഉപയോഗിച്ച് വഴി ഒരുക്കുകയാണ് ഉദ്യോഗസ്ഥർ. 5 ഡോസ് മയക്കുവെടിവെച്ചിട്ടും ആന പൂർണമായും മയങ്ങാത്ത അവസ്ഥയാണ്.
നാല് കുങ്കിയാനകളാണ് അരിക്കൊമ്പനെ തളയ്ക്കാൻ രം​ഗത്തുള്ളത്.

കാലുകൾ ബന്ധിച്ച കുങ്കിയാനകളെ അരിക്കൊമ്പനെ തള്ളിനീക്കി വാഹനത്തിൽ കയറ്റേണ്ടതുണ്ട്. അതിന് ശേഷമാകും അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. ഇനി കൂടുതൽ ഡോസ് മയക്കുവെടി വെക്കാതിരിക്കാനാണ് വനംവകുപ്പ് പരമാവധി ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *