മണ്‍സൂണ്‍ ശക്തിപ്രാപിക്കാനിരിക്കെ ട്രോളിങ് നിരോധനം ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും. 52 ദിവസത്തേക്ക് നീണ്ടു നില്‍ക്കുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും. യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.

നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പരമ്പരാഗത വള്ളങ്ങള്‍ക്കു മത്സ്യബന്ധനത്തിലേര്‍പ്പെടാന്‍ വിലക്കില്ല. എന്നാല്‍ ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കാരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്.കാരിയര്‍ വള്ളങ്ങള്‍ വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്നവയാണ്. തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനു പുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായി.

Leave a Reply

Your email address will not be published. Required fields are marked *