ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് വഴിയാത്രക്കാരൻ മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ്കലുങ്കിനായ് കുഴിച്ച കുഴിയിൽ വീണു മരിച്ചത്.സൈക്കിളിൽ എത്തിയ ജോയ് ഇരുട്ടിൽ കുഴിയിൽ വീഴുകയായിരുന്നു. മുന്നറിയിപ്പ് ബോർഡ് ജോയിയുടെ മരണ ശേഷമാണ് സ്ഥാപിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.

പുതിയ കലുങ്ക് നിര്‍മ്മിക്കാനായിട്ടാണ് റോഡ് വെട്ടിപ്പൊളിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് റോഡു വെട്ടിയത്. രാത്രി ഇതുവഴിയെത്തിയവരാണ് അപകടത്തില്‍പ്പെട്ടു കിടക്കുന്ന ജോയിയെ കണ്ടത്. സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രകാശിക്കാനായില്ല . ജോയിയുടെ മരണശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് ഇവിടെ സ്ഥാപിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *