കോഴിക്കോട്: താനൂർ ബോട്ട് അപകടത്തിൽ കാണാതായ കുട്ടിയെ കിട്ടി. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. കുട്ടിക്ക് ന്യുമോണിയ ബാധിച്ച് രണ്ടു ദിവസം കൂടി ആശുപത്രിയിൽ തുടരേണ്ടിവരുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരൂരങ്ങാടി ആശുപത്രിയിൽ എത്തിച്ച കുട്ടിയെ സ്ഥിതി മോശമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മറ്റുകയായിരുന്നു. അതേസമയം വൈകിട്ടോടെ തെരച്ചില്‍ നിര്‍ത്താനാണ് തീരുമാനം.

നിലവില്‍ 22 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. എട്ട് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരിച്ച ഓരോരുത്തരുടെയും കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായമായി നല്‍കും. ആശുപത്രികളിലുള്ളവരുടെ ചികിത്സാ സഹായവും സര്‍ക്കാര്‍ വഹിക്കും. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *