തിരുവനന്തപുരം ഡോ.വന്ദന ദാസ് കുത്തേറ്റ് മരിച്ച കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തലിനു പിന്നാലെയാണ് അന്വേഷണം മാറ്റി ക്രൈംബ്രാഞ്ചിനു വിട്ടത്.

അതേസമയം, പ്രതി ജി.സന്ദീപ് നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിലാണുള്ളത്. ജയിലിലെ 4 സുരക്ഷാ സെല്ലുകളിൽ ഒന്നിൽ ഇയാളെ ഒറ്റയ്ക്കാണു പാർപ്പിച്ചിരിക്കുന്നത്. നിലവിൽ ഇയാൾക്കു മാനസിക പ്രശ്നങ്ങളില്ലെന്നു ജയിൽ അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *