മഹാരാഷ്ട്രയിലെ താനെയിൽ അധ്യാപികക്കെതിരെ കേസ്. വാക്കുകൾ ഉച്ചരിച്ചത് ശരിയായില്ലെന്നാരോപിച്ച് യുകെജി വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയ ട്യൂഷൻ ടീച്ചർക്കെതിരെയാണ് കേസ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

താനെ ജില്ലയിൽ ഈ മാസം 11നാണ് സംഭവം. ഇംഗ്ലീഷ് വിഷയത്തിലാണ് കുട്ടിക്ക് ട്യൂഷൻ എടുത്തിരുന്നത്. പഠിപ്പിക്കുന്നതിനിടെ സൺഡേ, മൺഡേ എന്നീ വാക്കുകൾ ശരിയായ രീതിയിൽ കുട്ടി ഉച്ചരിക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെയാണ് അധ്യാപിക കുട്ടിയെ ചൂരൽ കൊണ്ട് തല്ലിയത്. അടിയിൽ കുട്ടിക്ക് പരുക്കേറ്റു. കരഞ്ഞുകൊണ്ട് വീട്ടിൽ എത്തിയ കുട്ടിയോട് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് നടന്ന സംഭവം പറഞ്ഞത്. തുടർന്ന് അധ്യാപികയ്ക്കെതിരെ വീട്ടുകാർ പൊലീസിൽ പരാതിനൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *