തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുളത്തൂപ്പുഴ സ്വദേശി മുരളീധരൻ (76) ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്.

വാർഡിനുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ മറ്റ് രോഗികളാണ് രാവിലെ വയോധികനെ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *