പുതിയ മദ്യ നയം മന്ത്രി സഭാ യോഗത്തിന്റെ പരിഗണയിൽ. പുതിയ മദ്യ നയത്തിൽ ഐ ടി പാർക്കുകളിലെ മദ്യശാല വ്യവസ്ഥകൾ ഉടൻ ഉണ്ടാകും. കഴിഞ്ഞ വർഷമാണ് ഐടി പാർക്കുകളിൽ മദ്യശാലകൾ പ്രഖ്യാപിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തതയില്ലാത്തതിനാൽ തുടങ്ങിയിരുന്നില്ല. പബ്ബുകളിലെ ഫീസും തീരുമാനിക്കും

ഒന്നാം തീയതി ഡ്രൈ ഡേ തുടരാനും നിർദേശമുണ്ട്. ഡ്രൈ ഡേ ഒഴിവാക്കേണ്ടെന്നാണ് തീരുമാനം.അത് കൂടാതെ, ബാറുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കാൻ മദ്യ നയത്തിൽ വ്യവസ്ഥ ചെയ്യുന്നു. ലൈസൻസ് ഫീസിൽ അഞ്ചു മുതൽ 10 ലക്ഷം വരെ വർധനയ്ക്കാണ് സാധ്യത.
മദ്യനയം ഈയാഴ്ച പ്രഖ്യാപിച്ചേക്കും. ഇടതുമുന്നണി നേരത്തെ മദ്യനയത്തിന് അംഗീകാരം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *