കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. ഡ്രൈവർക്കെതിരെ കേസ്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. സംഭവത്തിൽ കരന്തൂർ കൊണോട്ട് സ്വദേശി ഇബ്രാഹിംമാണ് പോലീസ് പിടിയിലായത്. കോഴിക്കോട് നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണ് കുന്ദമംഗലം സ്വദേശിയായ വിദ്യാർത്ഥിനിക്ക് ഇത്തരത്തിൽ അതിദാരുണമായ അനുഭവം ഉണ്ടായത്.

കുന്ദമംഗലത്ത് എത്തിയപ്പോഴായിരുന്നു കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായതെന്നും തിരക്ക് കാരണം ബോണറ്റിൽ ഇരുന്ന് യാത്ര ചെയ്ത തന്നെ ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നും വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകി. സംഭവത്തിൽ കുന്ദമംഗലം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ പ്രതി പോലീസ് കസ്റ്റഡിയിലാണ്. ഇന്ന് 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തും. പോലീസ് തുടർ അനേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരും.

Leave a Reply

Your email address will not be published. Required fields are marked *