മൂന്ന് സംസ്ഥാനങ്ങളിലായി 30ലധികം കുട്ടികളെ ബലാത്സംഗം ചെയ്തുകൊന്ന സീരിയൽ കില്ലറിന് ജീവപര്യന്തം തടവ്. 2008 മുതൽ 2015 വരെ നടത്തിയ കൊലപാതകങ്ങളിലാണ് രവീന്ദർ കുമാർ എന്നയാൾക്ക് കോടതി ജീവപര്യന്തം തടവു വിധിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവർ ഉൾപ്പെടെ ഇയാൾ ശവരതിയും നടത്തിയതായി പൊലീസ് പറയുന്നു.

ഡൽഹിയിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായിരുന്നു രവീന്ദർ. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാൾ പോൺ സിനിമകൾ കണ്ടതിനു ശേഷം കുട്ടികളെ തെരഞ്ഞു കണ്ടുപിടിച്ച് ബലാത്സംഗം ചെയ്തതിനു ശേഷം കൊലപ്പെടുത്തുകയായിരുന്നു പതിവ്.

ഡൽഹി, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായാണ് ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയത്. ആറ് വർഷത്തോളം നീണ്ട കുറ്റകൃത്യങ്ങൾക്കും എട്ടു വർഷത്തോളം നീണ്ട വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ശനിയാഴ്ച ഡൽഹി കോടതി ഇയാൾക്ക് തടവുശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *