കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കിയിട്ടും ജീവനക്കാര്‍ എന്തിന് കൈക്കൂലി വാങ്ങുന്നുവെന്ന് മന്ത്രി ചോദിച്ചു. ആലപ്പുഴയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ നാട്ടിൽ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ആത്മാർത്ഥമായിട്ട് ജോലി ചെയ്യുന്നവരാണെങ്കിലും എന്നാൽ ചിലർക്ക് പണമുണ്ടാക്കാൻ ഭയങ്കര ആവേശമാണെന്ന് സജി ചെറിയാൻ പറഞ്ഞു. ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുകയാണെന്നും ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണെന്നുംഅടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിനെ ഉദ്ദേശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു
ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ നക്കാപിച്ച വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകള്‍ ഗതി പിടിക്കാതെ പോകും. കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവര്‍ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *