ദില്ലിയിൽ വീണ്ടും ക്രൂര കൊലപാതകം. പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവാണ് കുത്തികൊലപ്പെടുത്തിയത്. 20 കാരനായ സാഹിൽ ആണ് ക്രൂര കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് പ്രതിയെന്ന് ദില്ലി പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വഴിയിൽ വെച്ച് ആൾക്കാർ നോക്കി നിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞു നിർത്തി കുത്തിയത്. സാഹിൽ കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. നിലത്ത് വീണ പെൺകുട്ടിയെ പിന്നെയും പ്രതി കുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല. കുത്തേറ്റ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതി നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഈ ഘട്ടത്തിലും ആരും പ്രതിയെ തടഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *