വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു. അതോടെ നേരത്തെ 1895 രൂപ നൽകിയിരുന്ന 19 കിലോയുടെ സിലിണ്ടറിന് ഇനി മുതൽ 1812 രൂപ നൽകിയാൽ മതി.
വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത് ഹോട്ടൽ, റെസ്റ്റോന്റ് മേഖലയ്ക്ക് ആശ്വസമാണ്.
മാസാരംഭ ദിവസം പെട്രോളിയം കമ്പനികൾ നിരക്കുകളിൽ മാറ്റം വരുത്താറുണ്ട്. എന്നാൽ ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. ആഗോള വിപണിയിലെ എണ്ണയുടെ വിലയിടിവാണ് എൽപിജി വിലയിൽ പ്രതിഫലിക്കുന്നത്. 2 ദിവസത്തിനിടെ ആഗോള വിപണിയിൽ 6 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്

Leave a Reply

Your email address will not be published. Required fields are marked *