കോഴിക്കോട്: പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി സി പ്രദീപ്കുമാർ ചുമതലയേറ്റു. 1997 ൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടായി ചുമതലയേറ്റ ശേഷം കൊല്ലം നെടുമങ്ങാട് എന്നിവിടങ്ങളിൽ മുൻസിഫായും വർക്കല, കൊല്ലം എന്നിവിടങ്ങളിൽ മജിസ്ട്രേട്ടായഉം എറണാകുളത്ത് സബ് ജഡ്ജായും പ്രവർത്തിച്ചു.

തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി,ആലപ്പുഴ ഫാമിലി കോടതി ജഡ്ജ്, കൊട്ടാരക്കര എസ് സി എസ് ടി കോടതി സ്പെഷ്യൽ ജഡ്ജ്, തിരുവനന്തപുരം സെയിൽ ടാക്സ് അപ്പലറ്റ് ട്രിബ്യൂണൽ ജുഡീഷ്യൽ മെമ്പർ, എറണാകുളം അഡിഷണൽ ജില്ലാ ജഡ്ജ് എന്നീ തസ്തികളിൽ പ്രവർത്തിച്ച പ്രദീപ് കുമാർ തലശ്ശേരി പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി പ്രവർത്തിക്കവെയാണ് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായി ചുമതലയേറ്റത്.

തിരുവനന്തപുരം പൂങ്കുളം വെള്ളായനി സ്വദേശിയാണ്. ഭാര്യ ഷെർലി കാഞ്ഞിരംകുളം പി കെ എസ് എച്ച് എസ് സ്കൂളിൽ അധ്യാപികയാണ്. മൂത്തമകൻ അഭിജിത്ത് അഭിഭാഷകനും രണ്ടാമത്തെ മകൻ അഭിന ന്ദ് മാർ ഗ്രിഗേറിയസ് കോളേജ് ഓഫ് ലോയിൽ അവസാന വർഷ എൽ എൽ ബി വിദ്യാർഥിയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *