അരികൊമ്പൻ കമ്പത്തെ അതിർത്തി വന മേഖലയിൽ തന്നെ തുടരുന്നു. നിലവിൽ കൊമ്പൻ ഷണ്മുഖ നദി ഡാമിനും പൂസാനം പെട്ടിക്കും ഇടയിലുള്ള വനമേഖലയിലാണുള്ളത് . ആന ഉൾവനത്തിലേക്ക് നീങ്ങാൻ സാധ്യതയെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
പല സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട് വനം വകുപ്പ് നിരീക്ഷണം നടത്തുന്നുണ്ട്. ജനവാസ മേഖലയിലേക്കിറങ്ങിയാൽ മാത്രം ആനയെ മയക്ക് വെടിവെക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

അതേ സമയം, തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പൻ.

തമിഴ്നാട് വനം വകുപ്പിന് പിടികൊടുക്കാതെ വട്ടം കറക്കുകയാണ് അരിക്കൊമ്പൻ. നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. വനാതിർത്തിയിൽ തന്നെ തുടരുന്ന ആനയെ ഉൾക്കാട്ടിലേക്ക് തുരത്താമെന്നാണ് കണക്കുകൂട്ടൽ. ഷണ്മുഖ നദി ഡാം പരിസരത്താണ് അരികൊമ്പൻ കൂടുതൽ സമയവും ഉള്ളതെന്നാണ് ജിപിഎസ് സിഗ്നലിൽ നിന്ന് വ്യക്തമാകുന്നത്. ഷണ്മുഖ നദി ഡാമിൽ വെള്ളം കുടിക്കാൻ എത്തിയ ആനയെ നാട്ടുകാരും കണ്ടിരുന്നു.നിലവിൽ ആനക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *