പഞ്ചാബിൽ പുതിയ രാഷ്ട്രീയ സഖ്യം പ്രഖ്യാപിച്ച് ശിരോമണി അകാലിദൾ.മായാവതിയുടെ ബി എസ് പിയുമായാണ് അകാലിദൾ സഖ്യമുണ്ടാക്കിയത്. 2022ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി എസ് പി 20 സീറ്റുകളിലായിരിക്കും മത്സരിക്കുക. 27 വര്‍ഷത്തിന് ശേഷമാണ് ഇരു കക്ഷികളും സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബ് രാഷ്ട്രീയത്തില്‍ പുതിയ തുടക്കം എന്നായിരുന്നു സഖ്യ നീക്കത്തെ അകാലിദള്‍ മേധാവി സുഖ്ഭീര്‍ സിംഹ് ബാദല്‍ വിശേഷിപ്പിച്ചത്.
ഇന്ന് രാവിലെ ഇരുപാർട്ടിയുടെയും നേതാക്കളായ സതീഷ് ചന്ദ്ര മിശ്രയും സുഖ്ബീർ സിംഗ് ബാദലും കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഎസ്പി മത്സരിക്കുന്ന 20 സീറ്റുകൾ ഏതൊക്കെയാണെന്ന് ബാദൽ പ്രഖ്യാപിക്കും.ബിജെപിയുമായി സഖ്യത്തിലായിരുന്ന അകാലിദള്‍ കര്‍ഷക ബില്ലിനെ തുടര്‍ന്നുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് സഖ്യത്തില്‍ നിന്നും പിന്‍മാറിയത്. നേരത്തെ ബിജെപിയ്ക്ക് വേണ്ടി മാറ്റിവെച്ച സീറ്റുകള്‍ ബിഎസ്പി യ്ക്ക് നല്‍കുമെന്ന് അകാലിദള്‍ വ്യക്തമാക്കി.
ദളിത് വിഭാഗത്തിൽ നിന്നും ഒരാളെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് രണ്ട് മാസങ്ങൾക്ക് മുൻപ് ശിരോമണി അകാലി ദൾ പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിൽ ദളിത് വോട്ടർമാർ 32 ശതമാനം വരുമെന്നാണ് കണക്കുകൾ. 27 വർഷങ്ങൾക്ക് ശേഷമാണ് ബിഎസ്പിയും അകാലിദളും സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1996ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി- അകാലിദൾ സഖ്യം പഞ്ചാബിലെ 13 ൽ 11 സീറ്റും നേടിയിരുന്നു. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി മത്സരിച്ച 3 സീറ്റിലും വിജയിച്ചപ്പോൾ പത്തിൽ എട്ട് സീറ്റിലും അകാലിദളിന് വിജയിക്കാനായി.
പഞ്ചാബിലെ 31 ശതമാനം ദളിത് വോട്ടർമാരിലും ബി എസ് പിക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ദോബ മേഖലയിലെ 23 സീറ്റുകളില്‍ ദളിത് വോട്ടുകൾ നിർണായകമാണ്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബി എസ് പിയും അകാലിദളും വെവ്വേറെയാണ് മത്സരിച്ചത്. ഇരു പാർട്ടികൾക്കും വോട്ടിങ്ങ് ശതമാനത്തിൽ വലിയ കുറവുമുണ്ടായി.
