കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ലോകപരിസ്ഥിതി ദിനത്തിൽ ഹരിതസഭ നടത്തി. രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പി.ടി.എ.റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് അവലോകന റിപ്പോർട്ടും ഹരിത കർമ്മ സേന റിപ്പോർട്ട് സെക്രട്ടറി പി. സുമയും അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. ഇന്ദു പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെൽത് ഇൻസ്പെക്ടർ രഞ്ജിത് പ്രതിജ്ഞ ചൊല്ലി. ചടങ്ങിൽ ഹരിതസേന അംഗങ്ങളെ ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ സ്വാഗതവും പ്രസീന നന്ദിയും പറഞ്ഞു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സന്ദേശ യാത്ര സംഘടിപ്പിച്ചു. പരിപാടിയിൽ പഞ്ചായത്ത് ബോർഡ് അംഗങ്ങളും ഹരിതസേന പ്രവർത്തകരും,ഉദ്യോഗസ്ഥരും, സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *