വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു.

വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം & വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർമാരാണ് അംഗീകൃത രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികൾക്ക് കത്തയച്ചത്. ഇതിന്റെ തുടർച്ചയായാണ് വിവിധ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടിംഗ് മെഷീനുകളുടെ പരിശോധന. ജില്ലാ കലക്ടർമാർ , തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

അതേസമയം, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട ഹർജി കോടതിയിലിരിക്കെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരൂഹമാണെന്ന് കോൺഗ്രസും മുസ്ലിം ലീഗും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *