കൊല്ലം സുധിയുടെ വിയോഗം കലാലോകത്തിന് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. കൂടെ യാത്ര ചെയ്തിരുന്ന താരങ്ങളായ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് എന്നിവരും പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

ബിനു അടിമാലിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദീകരിച്ച് സ്റ്റാർ മാജിക്ക് പ്രൊഡ്യൂസർ അനൂപ് ജോൺ വീഡിയോ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിമിക്രി കലാക്കാരനായ മഹേഷിന്റെ അവസ്ഥ അന്വേഷിച്ചു കൊണ്ടുള്ള കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.

മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റ മഹേഷിനു ഒമ്പതു മണിക്കൂർ നീണ്ടു നിന്ന സർജറിയാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ഇപ്പോഴിതാ മഹേഷിന്റെ സർജറി കഴിഞ്ഞെന്ന ആശ്വാസ വാർത്ത ഷെയർ ചെയ്തിരിക്കുകയാണ് നടൻ ബിനീഷ് ബാസ്റ്റിൻ. “മഹേഷ് കുഞ്ഞുമോന്റെയും ഡ്രൈവർ ഉല്ലാസിന്റെയും കാര്യം ഒരുപാട് പേർ അന്വേഷിക്കുന്നുണ്ട്.

ബിനു ചേട്ടന്റെ കാര്യം ഷോ ഡയറക്ടർ പറഞ്ഞല്ലോ, അപ്പോൾ മഹേഷിന്റെ കാര്യം പറയാതിരുന്നത് അദ്ദേഹത്തിന്റെ ഓപ്പറേഷൻ നടക്കുന്നത് കൊണ്ടാണ്. ഇന്നലെ മഹേഷിന്റെ സർജറി കഴിഞ്ഞു, സക്സസ്സാണെന്ന് ഡോക്ടർ അറിയിച്ചിട്ടുണ്ട്. റൂമിലേക്ക് മാറ്റി, പക്ഷെ ഇനിയും ചെറിയ സർജറികൾ മഹേഷിനുണ്ട്,” ബിനീഷ് പറയുന്നു.

തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സംഭവിച്ച ഈ അപകടത്തിന്റെ ഞെട്ടലിലാണ് സ്റ്റാർ മാജിക്ക് താരങ്ങളെല്ലാവരെന്നും ബിനീഷ് പറഞ്ഞു. കണ്ണടയ്ക്കുമ്പോൾ സുധിച്ചേട്ടന്റെ മുഖമാണ് തെളിയുന്നെതന്നും ആർക്കും ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച്ച പുലർച്ചെയാണ് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട് പരിപാടി കഴിഞ്ഞ് വരുകയായിരുന്ന കാറിൽ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് എന്നിവരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *