തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ‍‍ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉൾക്കടലിലെ ന്യൂനമർദം ദുർബലമായി.

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ‘ബിപോർജോയ്’ അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ജൂൺ പതിനഞ്ചോടു കൂടി ഗുജറാത്തിലെ സൗരാഷ്ട്ര– കച്ച് മേഖലയിലേക്കു പ്രവേശിക്കും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റുവീശുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *