മണിപ്പൂരിൽ ആക്രമികൾ തന്റെ വീട് കത്തിച്ചത് നിർഭാഗ്യകരമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ്ങ്. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ വൈകീട്ടാണ് രാജ്കുമാർ രഞ്ജൻ സിങ്ങ് കേരളത്തിലെത്തിയത്. മണിപ്പൂരിൽ സമാധാനത്തിനാണ് ശ്രമിച്ചതെന്നുംവീട് കത്തിച്ചത് നിർഭാഗ്യകരമാണെന്നും മണിപ്പൂരിലെ കലാപം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണെന്നും മന്ത്രി പറഞ്ഞു. മണിപ്പൂർ സംഘർഷം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിവരുകയായിരുന്നുവെന്നും എന്ന് അദ്ദേഹം അറിയിച്ചു.

മണിപ്പൂരിലേത് മതപരമായ പ്രശ്നമല്ല. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണം. വിഷയത്തിൽ സമാധാന ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ ആദ്യഘട്ടം മുതൽ ശ്രമം നടത്തി വരുന്നു. സമാധാന സേനയെ നിയോഗിച്ച് സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചു. അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഉണ്ടായത്. സ്ഥിതി ശാന്തമാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. അക്രമകാരികൾ സമാധാനം കൊണ്ടുവരാൻ സഹകരിക്കണം എന്നും ആവശ്യപ്പെട്ടു. ഇൻ രാവിലെ തന്റെ വസതിക്ക് അക്രമികൾ തീ വെച്ച വിഷയത്തിൽ പ്രതികരിച്ച അദ്ദേഹം ഭാഗ്യം കൊണ്ടാണ് ഉറ്റവർ രക്ഷപ്പെട്ടത് എന്ന് സൂചിപ്പിച്ചു. ഇത് രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. കേന്ദ്ര സർക്കാർ കൃത്യമായി കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *