കേരളത്തിൽ മാധ്യമ പ്രവർത്തകർക്ക് എതിരെ കേസ് എടുക്കുന്നതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ദേശീയ തലത്തിൽ സംഘപരിവാർ ചെയ്തിരുന്നത് തന്നെയാണ് കേരളത്തിൽ നടക്കുന്നതെന്നും സംസ്ഥാനത്ത് മാധ്യമവേട്ട ഏറ്റവും ഭീതിതമായ രീതിയിൽ നടക്കുന്നുവെന്നും സതീശൻ പറഞ്ഞു. വാർത്ത റിപ്പോർട്ട് ചെയ്തതിൽ എന്താണ് ക്രൈം. അതൊരു ജോലിയല്ല എന്ന് അദ്ദേഹം ചോദിച്ചു.

പരീക്ഷ എഴുതാതെ പാസായത് ഞെട്ടിക്കുന്ന വാർത്തയാണ്. കൂടാതെ, കൊല്ലത്ത് കെഎംഎംഎല്ലിൽ പിൻവാതിൽ നിയമനം നടന്നു എന്ന വാർത്ത നൽകിയതിനും കേസ് എടുത്തു. വാർത്ത പുറത്ത് പോയത് അന്വേഷിക്കാൻ പോലീസ് രംഗത്ത്. ഇതാണോ പോലീസിന്റെ ജോലിയൊന്നും അദ്ദേഹം ചോദ്യമുയർത്തി. തുടർച്ചയായി പോലീസിനെ ഉപയോഗിച്ച് മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി വശത്താക്കാൻ നോക്കുന്നു. ആരും എതിരെ ശബ്ദിക്കരുത് എന്നതാണ് സർക്കാർ നിലപാടെന്ന് സതീശൻ പറഞ്ഞു.

മോൻസൺ വിഷയത്തിൽ പ്രതികരിച്ച സതീശൻ കെ. സുധാകരനെതിരെ ഉള്ളത് കെട്ടിച്ചമച്ച കേസാണ് എന്ന് അറിയിച്ചു. 10 കോടി കൊടുക്കുമ്പോൾ കെ. സുധാകരൻ ചിത്രത്തിലില്ല. എന്നാൽ, 25 ലക്ഷം കൊടുക്കുമ്പോൾ സുധാകരൻ ചിത്രത്തിലുണ്ട് എന്ന പരിഹാസവും അദ്ദേഹം ഉയർത്തി. കെട്ടിച്ചമച്ച കേസ് എങ്ങനെ പോകുമെന്ന് നമുക്ക് നോക്കാം എന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *