തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി. കൺസ്യൂമർ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാർഡ് വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും കാർഡ് പ്രവർത്തിച്ചില്ല. തുടർന്ന് മറ്റൊരു കാർഡുമായി വരാം എന്ന് പറഞ്ഞ് ഇവർ പുറത്തേക്ക് പോയി. ഇവർ തിരിച്ചു വന്നപ്പോൾ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി സമീപത്തെ ബാറുകളില്‍ നടത്തിയ പരിശോധനയില്‍ അരമന ബാറിൽ നിന്ന് നാലുപേരെയും പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശി റഫീക്, പാലക്കാർട് സ്വദേശി അബ്ദുൾ നിയാസ്, കോഴിക്കോട് സ്വദേശി നിസാർ, ജെയ്സൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *