കെ സുധാകരനെതിരെ എം വി ഗോവിന്ദൻ നടത്തിയ പ്രസ്താവനക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരു പ്രസ്താവന നടത്തി പൊടി തട്ടി പോകാമെന്ന് ഗോവിന്ദൻ കരുതരുതെന്നും കേസ് എടുക്കാൻ പോലീസിന് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗോവിന്ദൻ മാഷ് നടത്തിയത് സിപിഎം എത്തിയ ജീർണതയുടെ ഉദാഹരണമാണ്.ഗോവിന്ദൻ മാസ്റ്റർ എല്ലാ സീമയും ലംഘിച്ചു. അതിജീവിതയുടെ മൊഴി ഉദ്ധരിച്ചു ഗോവിന്ദൻ നടത്തിയ പരാമർശം നിയമത്തിനു മുന്നിൽ ഏതു രീതിയിൽ വരും എന്ന് പരിശോധിച്ചു കേസ് എടുക്കണം.സുധാകരന് എതിരായ കേസിനു പിറകിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്.ലോകാസഭ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണ് നീക്കം. എതിരാളികളെ ഉന്മൂലനം ചെയ്യുന്ന മോദിയേക്കാൾ ഒരുപടി മുന്നിൽ ആണ് പിണറായി.ഇതാണോ കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യം. പരീക്ഷ എഴുതാതെ ജയിക്കാൻ ഒറ്റ മാർഗം മാത്രമേ ഉള്ളൂ എസ്എഫ്ഐ യിൽ ചേരുക എന്നതെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *