ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നൊവാക് ജോക്കോവിച്ചിന് . ആവേശപ്പോരാട്ടത്തില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ വീഴ്ത്തിയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജേതാവായത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക ഒന്നാം നമ്പര്‍ താരം ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായത്.

ആദ്യ രണ്ടു സെറ്റും നഷ്ടമാക്കി തോല്‍വിയുടെ വക്കിലായിരുന്നു ജോക്കോവിച്ച്, തുടര്‍ന്നുള്ള മൂന്നു സെറ്റും കനത്ത പോരാട്ടത്തിലൂടെ സ്വന്തമാക്കുകയായിരുന്നു.സ്‌കോര്‍: 6-7, 2-6, 6-3, 6-2, 6-4.

ഇതോടെ ജോക്കോവിച്ചിന് 19 ഗ്രാന്‍ഡ്‌സലാം കിരീടങ്ങളായി. ഒരെണ്ണം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സലാം നേടിയ റോജര്‍ ഫെഡറര്‍ക്കും റാഫേല്‍ നദാലിനുമൊപ്പമെത്താന്‍ ജോക്കോവിച്ചിന് കഴിയും

22 കാരനായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിന്റെ ആദ്യ ഗ്രാന്റ്സ്ലാം ഫൈനലായിരുന്നു ഇന്നലെ നടന്നത്. 2016 ന് ശേഷമാണ് ജോക്കോവിച്ച് വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുന്നത്. ഒമ്പത് തവണ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം, 5 വിംബിൾഡൺ കിരീടം, മൂന്ന് യുഎസ് ഓപ്പൺ കിരീടം എന്നീ നേട്ടങ്ങൾക്ക് പുറമേ ജോക്കോവിച്ച് തന്റെ കരിയറിൽ ഒരു പൊൻതൂവൽ കൂടി കൂട്ടിച്ചേർത്തു.

20 ഗ്രാന‍്റ് സ്ലാം കിരീടങ്ങൾ നേടിയ റോജർ ഫെഡററുടേയും റാഫേൽ നദാലിന്റേയും ഒപ്പമെത്താൻ ഇനി ഒരു കിരീടത്തിന്റെ അകലം മാത്രമാണ് ജോക്കോവിച്ചിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *