തിരുവനന്തപുരം∙ സംസ്ഥാനത്ത് പനി ബാധിത മരണം ഉയരുന്നു. ഡെങ്കിപ്പനി ബാധിച്ച് തൃശ്ശൂരിൽ ചികിത്സയിലായിരുന്ന 13 കാരനും തിരുവനന്തപുരത്ത് 56 കാരനും മരിച്ചു. ചാഴൂര്‍ സ്വദേശി ധനിഷ് (13), തിരുവനന്തപുരം കാട്ടാക്കട സ്വദേശി വിജയന്‍ (56) എന്നിവരാണു മരിച്ചത്.
ഇതോടെ വിവിധ സാംക്രമിക രോഗങ്ങള്‍ ബാധിച്ച് ഈ മാസം മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 41 ആയി.
പനി ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ പനിബാധിതരുള്ളത്. പകർച്ചപ്പനി നിയന്ത്രിക്കാൻ സ്കുളുകളിൽ ശുചീകരണ യജ്ഞം തുടങ്ങി.