താമരശ്ശേരി: കഷണങ്ങളായി മുറിച്ച ആനക്കൊമ്പുമായി യുവാവ് വനപാലകരുടെ പിടിയിൽ. ആലപ്പുഴ തൊണ്ടം കുളങ്ങര ചെമ്മുകത്ത് ശരത് (35)നെയാണ് കോഴിക്കോട് കെ എസ് ആർ ടി സി ബസ്സ്റ്റാൻ്റിൽ വെച്ച് ഫോറസ്റ്റ് ഫ്ലൈയിം സ്കോഡ് പിടികൂടിയത്.

ഇയാളിൽ നിന്നും ചെറുകഷണങ്ങളായി മുറിച്ച ആനക്കൊമ്പ് കണ്ടെടുത്തു. കോഴിക്കോട് ഇടനിലക്കാരന് കൈമാറാനായി ആലപ്പുഴയിൽ നിന്നും സുഹൃത്ത്  കൊടുത്തു വിട്ടതായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *