വൈത്തിരി: ലക്കിടിയിലെ  സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 10.20 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

കല്‍പ്പറ്റ വട്ടക്കാരി വീട്ടില്‍ മിന്‍ഹാജ് (30), കൂളിവയല്‍ കരിമ്പനക്കല്‍ വീട്ടില്‍ മുഹമ്മദ് റാഷിദ് (23) , കൊടുവള്ളി വാവാട് കതിരോട്ടില്‍ വീട്ടില്‍ റമീസ് (23) , താമരശ്ശേരി അമ്പായത്തോട് പുല്ലുമല വീട്ടിൽ മിർഷാദ് (28), താമരശ്ശേരി പരപ്പൻപൊയിൽ മേത്തൽതൊടുകയിൽ വീട്ടിൽ ഇക്‌ബാൽ(24), കൊടുവള്ളി അവിലോര അരീക്കര വീട്ടിൽ സുബൈർ (39), താമരശേരി കൊരങ്ങാട് വീട്ടിൽ മുഹമ്മദ് ഹിഷാം( 23), തലശ്ശേരി സെയ്ദാർപള്ളി എപി വീട്ടിൽ അഫീൽ ഇബ്രാഹിം(34), തലശ്ശേരി മാസ് വീട്ടിൽ ഷെസിൽ(31), എന്നിവരാണ് പിടിയിലായത്. വൈത്തിരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *