ആലപ്പുഴ: ഹൗസ് ബോട്ടിൽനിന്നു കായലിൽ വീണു കാണാതായ കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷ സേനയുടെ സ്കൂബ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ ഇന്നു രാവിലെ 9.30ഓടെ ആണ് മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട്ടിൽ നിന്നുള്ള 9 അംഗ ഉല്ലാസയാത്രാ സംഘത്തിലെ കോയമ്പത്തൂർ പെരിയനായ്ക്കൻ പാളയം സ്വദേശി ദീപക്കിനെ (25) ഇന്നലെ രാത്രി ഒമ്പതിനാണ് തിരുമല ഭാർഗവൻ ജെട്ടിക്കു സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ടിൽനിന്നു കായലിൽ വീണു കാണാതായത്. ദീപക്കിനെ കാണാതായതിനെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സഹോദരി ദീപിക ആശുപത്രിയിൽ ചികിത്സയിലാണ്.

ബന്ധുക്കൾക്കൊപ്പമാണ് ദീപക്ക് വന്നത്. ഇവരിൽ 5 പേർ കോയമ്പത്തൂരിൽ നിന്നും 2 പേർ ഈറോഡിൽ നിന്നും 2 പേർ തിരുപ്പൂരിൽ നിന്നും ഉള്ളവരാണ്. കോയമ്പത്തൂരിൽ ബിസിനസ് നടത്തുകയാണ് ദീപക്ക്. അഗ്നിരക്ഷാ സേനയും ടൂറിസം പൊലീസും ഇന്നലെ രാത്രി സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *