ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറാമെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന്​ വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്​പരം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന്​ പരിഹാരം കാണുകയാണ്​ വേ​ണ്ടത്​. നികുതി കുറക്കാൻ തനിക്ക്​ സംസ്ഥാനങ്ങളോട്​ നിർദേശിക്കാനാവില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.പെട്രോളിയം ഉൽപന്നങ്ങളുടെ ഇന്ത്യയിലെ വില തീരുമാനിക്കുന്നത്​ എണ്ണ കമ്പനികളാണ്​. അവർ തന്നെയാണ്​ പെട്രോളിയം ഇറക്കുമതി ചെയ്യുന്നതും ശുദ്ധീകരിക്കുന്നതും. എണ്ണ കമ്പനികളോട്​ വില കുറക്കാൻ ആവശ്യപ്പെടാനാവില്ല. പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തുന്നത്​ പരിഗണിക്കാം. എന്നാൽ, ഇക്കാര്യത്തിൽ ജി.എസ്​.ടി കൗൺസിലിൽ ചർച്ചകൾ വേണ്ടിവരും. ഇതിനായി നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട ആവശ്യമില്ലെന്നും നിർമല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *