മുക്കം: മുക്കം നഗരസഭയിലെ പൊറ്റശ്ശേരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് കടിയേറ്റു.പൊറ്റശ്ശേരി അങ്ങാടിയിൽ എത്തിയവരെയാണ് തെരുവ് നായ ആക്രമിച്ചത്. കെ.വി ബീരാൻകുട്ടി, പള്ളത്ത് പ്രകാശൻ, മുഹമ്മദലി മൗലവി വിനയപുരം എന്നിവർക്കാണ് തെരുവു നായയുടെ കടിയേറ്റത്.
നേരത്തെ പ്രദേശത്ത് കണ്ടിട്ടില്ലാത്ത നായയാണ് ആളുകളെ ഓടിച്ചു കടിച്ചത്.

കടിയേറ്റ കെ വി ബീരാൻകുട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
തെരുവ് നായയുടെ അക്രമം ജനങ്ങളിൽ ഭീതി പരത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *