സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടുക്കവേ ഇടത് സ്ഥാനാർത്ഥി എൻഎസ് എസ് ജനറൽ സെക്രട്ടറിയെ സന്ദർശിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ഒരു സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആരെയും കാണാം. സാമൂദായിക നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവോട്ടര്‍മാരെയും പ്രത്യേകം പ്രത്യേകം കാണാനാണ് സിപിഎം തീരുമാനും. സാമൂദായിക നേതാക്കളെ കാണുന്നത് എങ്ങനെ തിണ്ണ നിരങ്ങലാവുമെന്നും ഗോവിന്ദന്‍ ചോദിച്ചു. സുകുമാരന്‍ നായരെയും വെള്ളാപ്പള്ളി നടേശനെയും മറ്റ് സാമൂദായിക നേതാക്കന്‍മാരെയും കാണും. അതൊക്കെ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ്.സമുദായ നേതാക്കളെ സ്ഥാനാർത്ഥി കാണുന്നത് ജനാധിപത്യ മര്യാദയാണ്. എൻഎസ്എസ് അപ്പപ്പോൾ എടുക്കുന്ന നയത്തെയാണ് വിമർശിക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരമെന്നാണ് എൻഎസ്എസ് നിലപാട്. പക്ഷേ പലപ്പോഴും അങ്ങനെ ആകാറില്ലെന്നും എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിത്ത് വിവാദത്തിൽ വസ്തുത ബോധ്യപ്പെടേണ്ടത് എൻഎസ്എസിനാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. എന്നാൽ മാസപ്പടിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ തുടര്‍ന്നെങ്കിലും ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *