മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.ഡാമുകളില്‍ 30 ശതമാനം പോലും വെള്ളമില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും.

മഴ പെയ്താല്‍ വൈദ്യുതിനിരക്ക് കൂട്ടേണ്ട ആവശ്യം വരില്ല. മഴയില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരും. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. എത്ര രൂപകൊടുത്ത് വാങ്ങണമെന്ന കാര്യത്തില്‍ ബുധനാഴ്ചത്തെ യോഗത്തില്‍ തീരുമാനമുണ്ടാകും.

കഴിഞ്ഞ തവണ അധികം വെള്ളമുണ്ടായിരുന്നതുകൊണ്ട് ആയിരം കോടി രൂപയ്ക്ക് വിറ്റു. അതാണ് ലാഭത്തില്‍ പോയത്. എന്നാല്‍ ഇത്തവണ അതുണ്ടാകില്ല. 400 മെഗാവാട്ടിന്റെ കുറവാണുള്ളത്. അതിനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *