കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ദുരന്ത നിവാരണ നിയമപ്രകാരം ഇതിനായി പദ്ധതി ഉണ്ടാകേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
ആരോഗ്യമേഖലയില്‍ ചിലവ് വര്‍ധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. നയപരമായ വിഷയമായതിനാല്‍ കോടതി ഇടപെടരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു
ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *