മുംബൈ – ബെംഗളൂരു ഉദ്യാൻ എക്സ്പ്രസിലെ ബോഗികൾക്ക് തീപിടിച്ചു.ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരെല്ലാം ട്രെയിനില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
VIDEO | A fire broke out in Udyan Express train at Krantiveera Sangolli Rayanna (KSR) railway station in Bengaluru this morning. Fire tenders were rushed to the spot. More details are awaited. pic.twitter.com/C0Qfu8AT0z
— Press Trust of India (@PTI_News) August 19, 2023
സ്റ്റേഷൻ പുകപടലങ്ങൾ കൊണ്ട് മൂടിയനിലയിലുള്ള വീഡിയോ ദൃശ്യങ്ങളും തീപടർന്ന കോച്ചുകളിൽ രക്ഷാപ്രവർത്തകർ തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ഉദ്യാൻ എക്സ്പ്രസിന്റെ ബി – 1, ബി – 2 കോച്ചുകളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ അധികൃതർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ട്രെയിനിലെ മറ്റ് കോച്ചുകളിലേക്ക് തീ പടരാതെ നിയന്ത്രിക്കുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല
