വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അന്തിമ വിധി വരുംവരെ മുഹമ്മദ് ഫൈസലിന് എംപിയായി തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി വീണ്ടും പരിഗണിച്ച് ഹൈക്കോടതി തീരുമാനമെടുക്കണം. ഇതിന് സുപ്രീം കോടതി ആറാഴ്ച സമയം നല്‍കി. ഉപതിരഞ്ഞെടുപ്പ് ചെലവ് ശിക്ഷാവിധി സ്റ്റേ ചെയ്യാനുള്ള ഘടകമല്ല എന്നും ഹൈക്കോടതി സൂചിപ്പിച്ചു.മുന്‍ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റു മൂന്നു പേരും കുറ്റക്കാരാണെന്നു കവറത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്. ഇവര്‍ക്കു പത്തു വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ വിധി വന്നതിനു പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി.കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് വധശ്രമക്കേസിൽ ഫെെസൽ കുറ്റക്കാരനാണെന്ന് വിധിച്ചത്. ഫൈസലിന് പത്ത് വർഷത്തെ തടവുശിക്ഷയും കോടതി സെഷൻസ് കോടതി വിധിച്ചിരുന്നു. എന്നാൽ ഫൈസൽ എം.പി ആണെന്ന കാരണം ചൂണ്ടിക്കാട്ടി കുറ്റക്കാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഉത്തരവ് കാരണം ആണ് ഫൈസലിന് എം.പി സ്ഥാനം നിലനിർത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *